തോട്ടഭൂമി വിഷയം;നിയമനിർമ്മാണം നടത്തി കോടതി വിധി മറികടക്കണം: MK രാഘവൻ MP


താമരശ്ശേരി: തോട്ടഭൂമിയുടെ പേരിൽ മലയോര മേഖലകളായ കട്ടിപ്പാറ, താമരശ്ശേരി, കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിൽ വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും നിർമ്മാണ അനുമതി തടഞ്ഞ കോടതി വിധി മറികടക്കാൻ നിയമനിർമ്മാണം നടത്തി സാധാരണക്കാരായ കർഷകരുടെയും, കർഷക തൊഴിലാളികളുടെയും, മറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും ആശങ്ക അകറ്റണമെന്ന് MK രാഘവൻ MP ആവശ്യപ്പെട്ടു.




താമരശ്ശേരി താലൂക്ക് ഓഫീസിന് മുൻപിൽ മലയോര പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിക്ഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഫർസോൺ സംബന്ധിച്ച സുപ്രീം കോടതി വിധി നിലനിൽക്കെ തോട്ട ഭൂമി സംബന്ധിച്ച കോടതി വിധി കൂടി വന്നതോടെ മലയോര മേഖലയിലെ ജനങ്ങൾ കുടിയിറക്ക് ഭീഷണിയിലാണ്.

മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും മൗനം വെടിഞ്ഞ്  പ്രശ്നത്തിൻ്റെ ഗൗരവം ഉൾകൊണ്ട് ഈ നിയമസഭാ സമ്മേളന കാലയളവിൽതന്നെ വിധി മറികടക്കാനുള്ള നിയമനിർമ്മാണം നടത്തി വിധി തിരുത്തുന്നതിനായി കോടതിയെ സമീപിക്കുകയും ചെയ്യണമെന്നും എം.പി. പറഞ്ഞു.

നിയമസഭ ഇത്തരം ഘട്ടത്തങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ളതാണെന്നും, ഉമ്മൻ ചാണ്ടിയുടെ സർക്കാർ സമയത്ത് 2/1Bസർവ്വേ നമ്പർ ഭൂമിയുടെ പ്രശ്നത്തിൽ അന്നത്തെ റവന്യൂ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ താമരശ്ശേരിയിൽ സർവ്വകക്ഷി യോഗം വിളിക്കുകയും,ജനങ്ങളുടെ പ്രയാസം മനസ്സിലാക്കി പ്രശ്ന പരിഹാരം നടത്തുകയും ചെയ്ത മുൻകാല ചരിത്രം നമ്മുടെ മുന്നിലുണ്ടെന്ന് മുൻ MLA V.M. ഉമ്മർ മാസ്റ്റർ ചടങ്ങിൽ സംസാരിച്ചുകൊണ്ട് പറഞ്ഞു.

യോഗത്തിൽ പ്രേംജി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു.A അരവിന്ദൻ, ബാബു കളത്തൂർ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്), മോയത്ത് മുഹമ്മദ്, അലക്സ് തോമസ്, ബീന തങ്കച്ചൻ (പഞ്ചായത്ത് പ്രസിഡണ്ടുമാർ), ജോർജ് മങ്ങാട്ടിൽ, ഷംസീർ പോത്താറ്റിൽ, ജിൻസി തോമസ്, കദീജ സത്താർ, ലിസി ചാക്കോ (പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാർ), ഷറഫുന്നീസ ടീച്ചർ, ബോസ് ജേക്കബ്, അംബിക മംഗലത്ത്, റംസീന നരിക്കുനി (ജില്ല പഞ്ചായത്ത് മെമ്പർമാർ ), ഓമനക്കുട്ടൻ, ഹാഫിസ് റഹ്മാൻ, PC ജോർജ്,സലാം മണക്കടവൻ, എന്നിവർ സംസാരിച്ചു.

ബിജു താന്നിക്കാക്കുഴി, സണ്ണി കാപ്പാട്ടുമല, ഷാഫി വളഞ്ഞപാറ, റിഫായത്ത് KT, KM പൗലോസ്, അബുബക്കർ മൗലവി, ജോർജ് മച്ചുകുഴി എന്നിവർ പ്രതിക്ഷേധ സംഗമത്തിന് നേതൃത്വം നൽകി.AK കൗസർ സ്വാഗതവും അബൂബക്കർകുട്ടി AK നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris