മുഹമ്മദ്‌ ഫവാസ് ഒ. സി ക്ക് മുസ്ലിം യൂത്ത് ലീഗിൻ്റെ സ്നേഹാദരം


ചെറുവാടി: കായിക യുവജന കാര്യാലയത്തിന്റെ കീഴിൽ നടന്ന 2022-23 അധ്യയന വർഷത്തിലേക്കുള്ള സംസ്ഥാന തല കായികതാര സെലക്ഷനിൽ തൃശൂർ സ്പോർട്സ് ഡിവിഷൻ, കുന്നംകുളത്ത് അഡ്മിഷൻ ലഭിച്ച മുഹമ്മദ്‌ ഫവാസ് ഒ. സിയെ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.വി അബ്ദുറഹിമാൻ സ്നേഹോപഹാരം നൽകി.




ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപെഴ്സൺ ആയിശ ചേലപ്പുറത്ത്, സി.വി.റസാഖ്, കെ.പോക്കുട്ടി ,കെ.വി നിയാസ്, സുധീർ പരവരിയിൽ, ബഷീർ കെ.ടി, യഹ്ക്കൂബ് ഒ.സി, നവാസ് .കെ.വി, ആബിദ് കെ.ടി, മുഹമ്മദ് കുടി കുഴികണ്ടത്തിൽ, അഷ് വാക്ക് കെ.ടി, നിസാം കെ.വി, റസാഖ് കെ.കെ തുടങ്ങിയവർ സംബന്ധിച്ചു.

കോടഞ്ചേരി ഗവ: കോളേജ് പ്രഫ: ഡോ: ഒ.സി അബ്ദുൽ കരീമിൻ്റെയും ഫാത്തിമയുടെയും മകനാണ് മുഹമ്മദ് ഫവാസ്.

Post a Comment

Previous Post Next Post
Paris
Paris