പ്രവാസി ഫാമിലി മീറ്റ് സംഘടിപ്പിച്ചു


കൊടിയത്തൂർ :ബലിപെരുന്നാളിനോട് അനുബന്ധിച്ച് കൊടിയത്തൂർ പെയിൻ &പാലിയേറ്റീവ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രവാസി ഫാമിലി മീറ്റ് സംഘടിപ്പിച്ചു.അവധിക്ക് നാട്ടിലെത്തിയ പ്രവാസി കുടുംബങ്ങളെ പാലിയേറ്റീവ് പ്രവർത്തനങ്ങൾ നേരിട്ടറിയാനും പങ്കാളികളാക്കാനും അവസരമൊരുക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.




ചെയർമാൻഎം അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ: ബിന്ദു മുഖ്യാതിഥിയായിരുന്നു., ലുഖ്മാൻ അരീക്കോട് മോട്ടിവേഷൻ ക്ലാസ് എടുത്തു.കൾച്ചറൽ പ്രോഗ്രാം ഉദ്ഘാടനം ദേശീയ അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല നിർവഹിച്ചു.കൊടിയത്തൂർ പെയിൻ & പാലിയേറ്റീവ് ഖത്തർ ചാപ്റ്റർ ചെയർമാൻ നൗഫൽ കട്ടയാട്ട്,യുഎഇ ചാപ്റ്റർ .കെ.ടി മഹ്മൂദ്,സൗദി പ്രതിനിധി ശിഹാബ് . കെ .കെ,മാസ് റിയാദ് പ്രതിനിധി .കെ സി ഷാജു ,കുവൈത്ത് പ്രതിനിധി എൻജിനീയർ ഉസൈമത്ത് ,തുടങ്ങിയവർ ആശംസകൾ നേർന്നു. സംഗീത സദസ്സിൽ പ്രസിദ്ധ മാപ്പിളപ്പാട് ഗായകൻ,സി വി എ. കുട്ടി ,ആയിഷ ബായ്. ബേബി റിനു , ടി.ടി അബ്ദുറഹ്മാൻ ,ഇ കെ. മായിൻ മാസ്റ്റർ മുഹമ്മദ് കുറവാടങ്ങൽ ഗാനാലാപനം നടത്തി. മജിദ് കുവപ്പാറ സ്വാഗതവും  പി .എം .എ . നാസർ, നന്ദിയും പറഞ്ഞു. മുഹമ്മദ് പുതിയോട്ടിൽ, നിസാർ കൊളായി, എ എം ബഷീർ, ടി.കെ. ലത്തീഫ്, അബ്ദുൽ ജലീൽ , ഷാനിൽ .ഇ നേതൃത്വം നല്കി.

Post a Comment

Previous Post Next Post
Paris
Paris