കൊടുവള്ളി :-
ജില്ലാ ലീഗൽ സർവ്വീസ് അതോർറ്റിയുടെ ആഭിമുഖ്യത്തിൽ കൊടുവള്ളി നഗരസഭയിൽ ഏയ്ഡ് ക്ലിനിക്ക് (സൗജന്യ നിയമ സഹായ കേന്ദ്രം) കോഴിക്കോട് ജില്ലാലീഗൽ അതോറിറ്റി
സബ്ബ് ജഡ്ജ് ബഹു: ഷൈജൽ എം.പി.നിർവ്വഹിച്ചു.
കൊടുവള്ളി നഗരസഭാ ചെയർമാൻ വെളളറ അബ്ദു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സിക്രട്ടറി സുജിത്ത് സ്വാഗതം പറഞ്ഞു. സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മാനസിക രോഗികൾ, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾ, വിവസായ തൊഴിലാളികൾ, പ്രകൃതിദുരന്തത്തിന് ഇടയായവർ, യാചകർ ,കസ്റ്റഡിയിൽ ഉള്ളവർ, വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കുറവുള്ളവർ എന്നിവർക്കാണ് സൗജന്യ നിയമ സഹായം ലഭിക്കുക. തിങ്കൾ, വ്യാഴം എന്നീ രണ്ട് ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെയാണ് സേവന കേന്ദ്രം ഓഫീസ് പ്രവർത്തിക്കുക.
നഗരസഭ വൈസ് ചെയർപേഴ്സൺ കെ.എം.സുഷിനി,
കെ.അബ്ദുൽ മജീദ്, സ്റ്റാന്റിംകമ്മറ്റി ചെയർമാൻമാരായ വി.സിയ്യാലി ഹാജി, എൻ.കെ.അനിൽകുമാർ, കൗൺസിലർമാരായ എ.പി.മജീദ് മാസ്റ്റർ, ഷരിഫാ കണ്ണാടി പൊയിൽ, സുരേന്ദ്രൻ, കെ.ശിവദാസൻ, പി.വി.ബഷീർ, അഷ്റഫ് ബാവ, ഇ. ബാലൻ, സോജിത്ത്. എന്നിവർ പ്രസംഗിച്ചു.

Post a Comment