മാട്ടുമുറിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കുടുംബസംഗമവും വിജയികളെ ആദരിക്കലും


മുക്കം:  വംശീയ കാലത്ത് സാമൂഹ്യനീതിയുടെ കാവലാളാവുക എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ കാമ്പയിനോടനുബന്ധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി മാട്ടുമുറി യൂണിറ്റ് രാജീവ് ഗാന്ധി നഗറില്‍ കുടുംബ സംഗമവും എസ്.എസ്.എല്‍.സി-പ്ലസ്ടു വിജയികളെ ആദരിക്കലും സംഘടിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം പ്രേമ ജി പിഷാരടി സംഗമം ഉദ്ഘാടനം ചെയ്തു. 




യൂനിറ്റ് പ്രസിഡന്റ് ശ്രീജ മാട്ടുമുറി അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം ശംസുദ്ദീന്‍ ചെറുവാടി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബസു കാരക്കുറ്റി വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി കെ.ടി ഹമീദ്, മണ്ഡലം സെക്രട്ടറി പി.കെ ഹാജറ, ഇഎന്‍ നദീറ, പി.കെ അശ്‌റഫ് എന്നിവര്‍ സംസാരിച്ചു. സെകട്ടറി സുമന്‍ലാല്‍ സ്വാഗതവും ശ്രീജില നന്ദിയും പറഞ്ഞു. 


Post a Comment

Previous Post Next Post
Paris
Paris