മുക്കം; കോഴിക്കോട് ജില്ലയിലെ ആറ് പൊതുവിദ്യാലയങ്ങളിലെ ആറ് ചിത്രകലാ അദ്ധ്യാപകര്‍ ഭീമന്‍ ക്യാന്‍വാസിലൊരുക്കുന്ന വര്‍ണ്ണപ്പെയ്ത്ത് ഇന്ന് മുക്കത്ത് അരങ്ങേറും. എം.എ.എം.ഒ കോളേജ് ഗ്ലോബല്‍ അലുംനി പൂര്‍വ വിദ്യാര്‍ഥി സംഗമം മിലാപ്പ്'22 ന്റെ പ്രചരണാര്‍ത്ഥമാണ് പരിപാടി.
ആറ് അധ്യാപകരുടെ കൂട്ടായ്മ ബിയോണ്ട് ദ ബ്ലാക്കുമായി സഹകരിച്ചാണ് വര്‍ണ്ണപ്പെയ്ത് സംഘടിപ്പിക്കുന്നത്. കൂട്ടായ്മയുടെ നൂറാമത്തെ ബിഗ് ക്യാന്‍വാസ 'വര്‍ണപ്പെയ്ത്തിന് ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മുക്കം പാര്‍ക്കിലാണ് വേദിയൊരുങ്ങുന്നത്. പി. സതീഷ് കുമാര്‍, ഹാരുണ്‍ അല്‍ ഉസ്മാന്‍, സുരേഷ് ഉണ്ണി, കൃഷ്ണന്‍ പാതിശ്ശേരി, രാംദാസ് കക്കട്ടില്‍, സ്ഗനി ദേവരാജന്‍ തുടങ്ങിയ ചിത്രകലാ അധ്യാപകരാണ് നേതൃത്വം നല്‍കുന്നത്.
മാമോക്ക് ഗ്ലോബല്‍ അലുംനി പ്രസിഡന്റ് അഡ്വ. മുജീബ്‌റഹ്‌മാന്‍ വര്‍ണ്ണപ്പെയ്ത് ഉത്ഘാടനം നിര്‍വ്വഹിക്കും. പബ്ലിസിറ്റി ചെയര്‍മാന്‍ കെ.പി.എ റഹ്‌മാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചിത്രകാരന്‍മാരെ ആദരിക്കും. മിലാപ്പ്'22 പബ്ലിസിറ്റി ജോയിന്റ് കണ്‍വീനര്‍ ഡോ. റിയാസ് കുങ്കഞ്ചേരി, മീഡിയ & പബ്ലിസിറ്റി ടീം അംഗം സാലിം ജീറോഡ് തുടങ്ങിയവര്‍ സംസാരിക്കും. ജൂലൈ 24 ന് നടക്കുന്ന മാമോക് അലുംനി മീറ്റില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

Post a Comment