സെർവർ ഡൗൺ: കോഴിക്കോട് എൻഐടിയിൽ യുജിസി നെറ്റ് പരീക്ഷ മുടങ്ങി; പ്രതിഷേധിച്ച് വിദ്യാർത്ഥികൾ


കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ സാങ്കേതിക തകരാറിനെ തുടർന്ന് യുജിസി നെറ്റ് പരീക്ഷ മുടങ്ങി. ഒൻപത് മണിക്ക് ആരംഭിക്കേണ്ട പരീക്ഷ സെർവർ തകരാർ മൂലം 12.30 ആയിട്ടും ആരംഭിക്കാനായില്ല. ഇതോടെ ഇരുന്നൂറിലധികം വിദ്യാർത്ഥികൾക്ക് അവസരം നഷ്ടപ്പെട്ടു.




പരീക്ഷ മുടങ്ങിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ച് പരീക്ഷാ ഹാളിൽ നിന്നിറങ്ങിപ്പോയി. അധികൃതരുടെ ഉത്തരവാദിത്വരഹിതമായ നടപടിയെ വിദ്യാർത്ഥികൾ ചോദ്യംചെയ്തു.

പരീക്ഷ മറ്റൊരു ദിവസത്തേക്ക് നിർബന്ധമായും മാറ്റിവെയ്‌ക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. സാങ്കേതിക തകരാർ മൂലമാണ് പരീക്ഷയ്‌ക്ക് തടസമുണ്ടായതെന്നും വീണ്ടും പരീക്ഷയെഴുതാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുമെന്നുമാണ് അധികൃതരുടെ മറുപടി.

Post a Comment

Previous Post Next Post
Paris
Paris