പ്രതിഷേധ സായാഹ്ന ധർണ നടത്തി


കട്ടാങ്ങൽ : മനുഷ്യാവകാശം സംരക്ഷിക്കുക. ഭരണകൂടവേട്ട അവസാനിപ്പിക്കുക .ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെട്ടാങ്ങൽ അങ്ങാടിയിൽ പ്രതിഷേധ സായാഹ്ന ധർണ നടത്തി. ധർണ ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു.സി. രാമൻ Ex MLA ഉൽഘാടനം ചെയ്തു.




 പ്രസിഡണ്ട് എൻ.എം.ഹുസ്സയിൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടരി അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എൻ.പി.ഹംസ മാസ്റ്റർ, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടരി കുഞ്ഞിമരക്കാർ മലയമ്മ, സി.ബി.ശ്രീധരൻ , ഇ.സി. ബഷീർ മാസ്റ്റർ, എൻ.പി. ഹമീദ് മാസ്റ്റർ, സി.കെ.മുഹമ്മദ് മാസ്റ്റർ, പി.ടി.എ.റഹിമാൻ , പി.കെ. ഹക്കീം മാസ്റ്റർ, റഫീഖ് കൂളിമാട്, സിറാജ് ഈസ്റ്റ് മലയമ്മ എന്നിവർ പ്രസംഗിച്ചു. വർക്കിംഗ് സെക്രട്ടരി ടി.ടി. മൊയ്തീൻ കോയ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris