മാവൂർ: പ്രളയത്തിൽ ചെറുപുഴയിലെ ജലനിരപ്പ് ഉയർന്നതിനാൽ നിർത്തിവച്ച ചെട്ടിക്കടവ് പാലം നിർമാണ പ്രവൃത്തി തുടങ്ങി.ചെട്ടിക്കടവിൽ നിന്നു മറുകര പറ്റാൻ പുഴയ്ക്കു കുറുകെ നിർമിച്ചിരുന്ന താൽക്കാലിക മരപ്പാലം പ്രളയത്തിൽ ഒഴുകിപ്പോയിരുന്നു.പ്രദേശവാസികളുടെ ആവശ്യമനുസരിച്ച് പുഴയ്ക്കു കുറുകെ വീണ്ടും താൽക്കാലികമായി പാലം നിർമിച്ചിട്ടുണ്ട്. പാലത്തിന് 5 സ്ലാബുകളായി 6 കാലുകളാണുള്ളത്.
പുഴയിലും കരയിലുമുള്ള കാലുകളുടെ പണി പൂർത്തിയായിട്ടുണ്ട്. 11 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന് 32 മീറ്റർ നീളമുള്ള 3 സ്പാനും 12.50 മീറ്റർ നീളത്തിലുള്ള 2 ലാൻഡ് സ്പാനും ഉൾപ്പെടെ 121 മീറ്റർ നീളമുണ്ടാകും.
ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും 7.50 മീറ്റർ വീതിയിൽ കാര്യേജ് വേയും അടക്കം പാലത്തിന് 11 മീറ്റർ വീതിയുണ്ടാകും.

Post a Comment