സംസ്ഥാനത്തെ എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ തിങ്കളാഴ്ച രാവിലെ 10 മുതല്‍ നടക്കും.
രാവിലെ 10ന് ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്ക് രണ്ടിന് മാത്തമാറ്റിക്സ് പരീക്ഷയും നടക്കും.
കോവിഡ് ബാധിതര്‍ക്ക് പരീക്ഷ കേന്ദ്രത്തില്‍ പ്രത്യേക ഇരിപ്പിടം ലഭിക്കും.
അതിനാല്‍ കോവിഡ് ബാധിതരാണെങ്കില്‍ വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയ ഫോണ്‍ നമ്ബറില്‍ വിളിച്ച് പരീക്ഷ കേന്ദ്രത്തില്‍ വിവരം നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cee.kerala.gov.in, ഫോണ്‍: 0471 2525300 .

Post a Comment