കട്ടാങ്ങൽ : കുന്ദമംഗലം ബ്ലോക്ക് ആരോഗ്യമേളയുടെ പ്രചരണാർത്ഥം ചാത്തമംഗലം പഞ്ചായത്ത് പഠനയാത്ര സംഘടിപ്പിച്ചു. മലയമ്മ എ.യു.പി സ്കൂളിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.
ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നൽകിയ സ്വീകരണത്തിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ സ്മിത റഹ്മാൻ കുട്ടികളോട് സംവദിച്ച് ആരോഗ്യ പരിപാലനത്തിന് ആവശ്യമായ ഉപദേശനിർദേശങ്ങൾ നൽകി. ആരോഗ്യ കേന്ദ്രത്തിന്റെയും ആരോഗ്യപ്രവർത്തകരുടെയും സേവനങ്ങളെക്കുറിച്ച് കുട്ടികൾക്ക് പരിചയപ്പെടുത്തി. ജൂലൈ 17 ന് കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിലാണ് ആരോഗ്യമേള നടക്കുന്നത്.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.വി.പി.എ സിദ്ധിഖ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സതീദേവി, മൊയ്തു പീടികണ്ടി, എച്ച്.ഐ സിജു, ജെ.എച്ച്.ഐ ബാബു, സ്കൂൾ ഹെഡ്മാസ്റ്റർ കൃഷ്ണൻകുട്ടി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment