ചാത്തമംഗലം: കഴിഞ്ഞ എഴുപത്തി എട്ട് വർഷത്തോളമായി ചാത്തമംഗലത്തെ സാമൂഹ്യ-സാംസ്ക്കാരിക രംഗത്ത് നിറ
സാന്നിധ്യമായ ചാത്തമംഗലം പൊതുജന വായനശാലക്കുള്ള പ്രഭാത് ബുക്ക് ഹൗസിന്റെ പ്രഥമ
എ പി ബാലകൃഷ്ണൻ
നായർ എൻഡോവ്മെന്റ്
ഭക്ഷ്യ -സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ. അനിൽ കൈമാറും.
ജൂലൈ മൂന്ന് ഞായറാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്ക് ചാത്തമംഗലം എം.കെ. നമ്പ്യാർ മാസ്റ്റർ
ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് എൻഡോവ്മെന്റ് കൈമാറുന്നത്.
ചടങ്ങിൽ അഡ്വ: പി.ടി.എ.റഹീം എം.എൽ.എ. അധ്യക്ഷത വഹിക്കും.
കൂടാതെ വായനശാലയെ എ. പ്ലസ് ഗ്രന്ഥശാലയായി മാറ്റുന്നതിൽ നേതൃത്ത്വം വഹിച്ച മുൻ ഭാരവാഹികളായ
പി.ചന്ദ്രൻ മാസ്റ്റർ, എം.കെ.വേണു മാസ്റ്റർ
എന്നിവരെ ആദരിക്കും.

Post a Comment