എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ല ലീഡേഴ്സ് പാര്‍ലമെന്‍റിന് പ്രൗഢമായ തുടക്കം


കൊടുവള്ളി: കോഴിക്കോട് ജില്ല എസ്.കെ.എസ്.എസ്.എഫ്  കമ്മിറ്റി സംഘടിപ്പിക്കുന്ന 'ലീഡേഴ്സ് പാര്‍ലമന്‍റ്' പരിപാടിക്ക് ഉജ്ജ്വലമായ തുടക്കം.കൊടുവള്ളി ദാറുല്‍ അസ്ഹര്‍ ക്യാമ്പസ് അങ്കണത്തില്‍ നടക്കുന്ന പരിപാടി ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു.നേതൃത്വത്തെ അംഗീകരിക്കാത്ത ആളുകളെ സമൂഹം  തിരസ്കരികരിക്കുമെന്നും പണ്ഡിതന്മാരെ അനുസരിക്കുന്ന സമൂഹത്തിനേ നിലനില്‍പ്പുള്ളുവെന്നും അദ്ദേഹം പറഞ്ഞു.




ജില്ലയിലെ മുഴുവന്‍ ശാഖകളിലെയും നേതൃ പദവിയിലിരിക്കുന്ന ആയിരത്തോളം പ്രവർത്തകരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. രാവിലെ9.30ന് തുടങ്ങിയ പരിപാടി വൈകുന്നേരം 4:00യോടെ സമാപിക്കും.



Post a Comment

Previous Post Next Post
Paris
Paris