പ്രവർത്തനം തുടങ്ങാതെ രാമനാട്ടുകരയിലെ വൈദ്യുതവാഹന ചാർജിങ് കേന്ദ്രം


രാമനാട്ടുകര : വൈദ്യുതവാഹന ചാർജിങ് കേന്ദ്രം നിർമാണം പൂർത്തിയായിട്ടും പ്രവർത്തനസജ്ജമായില്ല. രാമനാട്ടുകര 11 കെ.വി. സബ് സ്റ്റേഷനോട് അനുബന്ധിച്ചുള്ള ചാർജിങ് കേന്ദ്രമാണ് പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്ഘാടനംചെയ്യാതിരിക്കുന്നത്.




വൈദ്യുതബോർഡിന് കീഴിൽ കോഴിക്കോട് ജില്ലയിൽ സ്ഥാപിക്കുന്ന രാമനാട്ടുകര, പാവങ്ങാട്, കുറ്റിക്കാട്ടൂർ, താമരശ്ശേരി എന്നീ ചാർജിങ് കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. എന്നാൽ പുതുപ്പാടി, കൊയിലാണ്ടി സബ് സ്റ്റേഷൻ, ഗാന്ധി റോഡ്‌ എന്നിവിടങ്ങളിലെ ചാർജിങ് കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാകാത്തതാണ് ഉദ്ഘാടനം വൈകുന്നത്.
ജില്ലയിൽ ഒരു ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലാണ് വൈദ്യുതി ബോർഡ്‌.

നിർമാണം പൂർത്തിയായ ചാർജിങ് കേന്ദ്രങ്ങൾ തുറന്നുനൽകിയാൽ വൈദ്യുതവാഹന ഉടമകൾക്ക് പ്രയോജനമായിരുന്നു. രാമനാട്ടുകര വൈദ്യുതി സബ് സ്റ്റേഷനോട് അനുബന്ധിച്ചുള്ള ചാർജിങ് കേന്ദ്രത്തിൽ നാലു കാറുകൾക്ക് ഒരേസമയം ചാർജ് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിലൊന്ന് വേഗത്തിലുള്ള ചാർജ് ചെയ്യലും മറ്റു മൂന്നെണ്ണം സാധാരണ ചാർജിങ്ങും ആണ്.
വാഹനം ചാർജ് ചെയ്യാനുള്ള വൈദ്യുതിയുടെ തുക മൊബൈൽ ആപ്പ് ഉപയോഗിച്ച് ഓൺലൈൻ വഴി അടയ്ക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. നിർമാണത്തിലുള്ള മറ്റു മൂന്ന് ചാർജിങ് കേന്ദ്രങ്ങളും പണി പൂർത്തിയാക്കി
എല്ലാ ചാർജിങ് കേന്ദ്രങ്ങളും പൊതുജനത്തിന് തുറന്നുനൽകാനുള്ള ഒരുക്കത്തിലാണ് വൈദ്യുതിവകുപ്പ്.

Post a Comment

Previous Post Next Post
Paris
Paris