റിയാദ് : സൗദിയിൽ നിന്നുള്ളവര്‍ക്കും വിദേശത്ത് നിന്നുള്ളവര്‍ക്കും ഉംറക്ക് അനുമതി മുഹറം ഒന്ന് (ജൂലൈ 30) മുതലാണെന്നും വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഉംറ വിസ അപേക്ഷകള്‍ നാളെ (വ്യാഴം) മുതല്‍ സ്വീകരിച്ചുതുടങ്ങുമെന്നും ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഉംറ വിസ ലഭിക്കും.
എന്നാല്‍ സൗദിയിലുള്ളവര്‍ ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്.
സൗദി അറേബ്യ അംഗീകരിച്ച കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതോടൊപ്പം തീര്‍ഥാടകന്റെ രാജ്യത്തെ അംഗീകൃത കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്യുകയും വേണം. മന്ത്രാലയം ആവശ്യപ്പെട്ടു.

Post a Comment