കൊടുവള്ളി ഫിനിക്സ് പെയിൻ ആൻഡ് പാലിയേറ്റീവിന് ഖത്തർ ചാപ്റ്റർ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി


കൊടുവള്ളി: കൊടുവള്ളിയിലും പരിസരപ്രദേശങ്ങളിലുമുള്ള കിടപ്പിലായ രോഗികളെ പരിചരിക്കുന്നതിനുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഫിനിക്സ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് മെഡിക്കൽ ഉപകരണങ്ങൾ ഡോ. എ൦ കെ മുനീർ എംഎൽഎ കൈമാറി ഉദ്ഘാടനം ചെയ്തു. ഓക്സിജൻ കോൺസുലേറ്ററുകളുടെ ഉദ്ഘാടനം അഡ്വ പി. ടി എ റഹീം എംഎൽഎ നിർവഹിച്ചു. ഖത്തർ ചാപ്റ്റർ നൽകിവരുന്ന മാസാന്ത ഫണ്ട് മുൻസിപ്പാലിറ്റി ചെയർമാൻ  വെള്ളറ അബ്ദു ഏറ്റുവാങ്ങി. 




പാലിയേറ്റീവ് പ്രസിഡന്റ് എ പി മജീദ് മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു,ആർ സി സാദിഖ്, ഒ പി റഷീദ്, പിസി ഷരീഫ്, പിവി ബഷീർ, മുസ്ഥഫ എലത്തൂര്,സൈനുൽ ആബിദ് വാവാട്,എൻപി സിറാസ്, ബഷീർ പരപ്പിൽ, വിടി ഫൈസൽ, ജംഷി വൈക്കര നൗഫൽ മടവൂര് ,സുനീർ തെറ്റുമ്മൽ,നിസാർ തലപ്പെരുമണ്ണ,മെഹ്ഫിൽ താമരശ്ശേരി, അബ്ദുറഹ്മാൻ മണ്ണുങ്കര, ഷെരീഫ് PK,,എന്നിവർ സംസാരിച്ചു ഖത്തർ | ചാപ്റ്റർ പാലിയേറ്റീവ് സെക്രട്ടറി കെ.കെ ഷംസു സ്വാഗതവും, ഒടി സുലൈമാൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris