പെൺകുട്ടികൾക്ക് ബിരുദ പഠനത്തോടൊപ്പം ജോലി ഉറപ്പിക്കാം; മാതൃകാപരമായ പദ്ധതിയുമായി മഹളറ ആർട്‌സ് ആൻഡ് സയൻസ് കോളജ്


മാവൂർ:ഗ്രാമീണ മേഖലയിലെ പെൺകുട്ടികൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി അംഗീകാരമുള്ള ഡിഗ്രി പഠനത്തോടൊപ്പം ജോലിയും ഉറപ്പാക്കിയുള്ള മാതൃകാ പദ്ധതിക്ക് മാവൂർ പാറമ്മൽ
മഹ് ളറ ആർട്സ് ആന്റ് സയൻസ് കോളേജ് ഫോർ വിമൺസിൽ തുടക്കമിട്ടതായി കോളേജ് മാനേജ്മെന്റ് പ്രതിനിധികൾ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.




ഈ ക്യാമ്പസ് അവൾക്കൊപ്പമെന്ന ആശയമുയർത്തിയാണ് അഞ്ചു വർഷം നീണ്ടു നിൽക്കുന്ന പദ്ധതി ആവിഷ്ക്കരിച്ചത്.
ഉയർന്ന അക്കാദമിക് നിലവാരത്തോടൊപ്പം തൊഴിലധിഷ്ടിത പരിശീലനം നൽകി ചെറുപ്രായത്തിൽ തന്നെ വിദ്യാർത്ഥിനികളെ മികച്ച തൊഴിൽ മേഖലകളിലേക്ക്
പ്രാപ്തരാക്കുകയാണ്
പ്രധാനമായും ലക്ഷ്യമിടുന്നത്.
ബി.എ. ഇംഗ്ലീഷ് ,ബി.എ. ഇക്കണോമിക്സ്,ബി.കോം ഫിനാൻസ് ,ബി.എസ്.സി ഫിസിക്സ് ,എം.എ. ഇംഗ്ലീഷ് , എന്നീ കോഴ്സുകൾക്കൊപ്പം
വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് കേരള പി.എസ്.സി,ഐ.ആർ.ബി,
എസ് എസ്.സി,യു.പി.എസ്.എ.
തുടങ്ങിയ മൽസര പരീക്ഷകൾക്കുള്ള പരിശീലനവും നൽകും.

നൂതനമായ വിവിധ കോഴ്സുകളും
കോളേജിൽ ആവിഷ്ക്കരിച്ചിട്ടുണ്ട്. അഗ്നിപഥ് അടക്കമുള്ള സൈനിക പദ്ധതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥിനികൾക്കുള്ള കായിക പരിശീലനവും സ്പോട്സ് അക്കാദമിയുടെ സഹകരണത്തോടെ കോളേജിൽ
നടപ്പിലാക്കുന്നുണ്ട്.
ബിരുദ പഠനം പൂർത്തിയാകുന്ന മുറക്ക് വിദ്യാർത്ഥിനികൾക്ക്
ഓൺ ദി ജോബ് ട്രെയ്നിംങ്ങും പദ്ധതിയുടെ പ്രധാന പ്രത്യേകതയാണെന്ന്
കോളേജ് മാനേജ്മെന്റ് പ്രതിനിധികൾ വ്യക്തമാക്കി,

ഇതിന്റെ ഭാഗമായി നിരവധി വിദ്യാർഥിനികൾക്ക് ഓൺദി ജോബ് ട്രൈനിംഗും പി എസ് സി പരിശീലനവും നൽകിയിട്ടുണ്ട്. ട്രൈനിംഗ് പൂർത്തിയാക്കിയവർക്കുള്ള ഉപഹാരവും എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റും നാളെ (ബുധൻ) നടക്കുന്ന കോൺവെക്കേഷൻ സെറിമണിയിൽവെച്ച് വിതരണം ചെയ്യും. 

വാർത്താ സമ്മേളനത്തിൽ
അക്കാദമിക് ഡയറക്റ്റർ 
എൻ. മുഹമ്മദലി,
പ്രിൻസിപ്പൽ
ഒ. മുഹമ്മദ് സ്വാലിഹ് മുക്കം,
അക്കാദമിക്ക് കോഡിനേറ്റർ
പ്രൊഫസർ 
സി.ഹനീഫ മുഹമ്മദ്,
ലൈഫ് സ്കിൽ ഡിപ്പാർട്ട്മെന്റ് കോർഡിനേറ്റർ
ഹാഫിസ് അജ്മൽ
സഖാഫി മാവൂർ
തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris