അവലോകനയോഗം ചേർന്നു


കൊടിയത്തൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റും എം ഐ സി ടിയും  കോംട്രസ്റ്റ് കണ്ണാശുപത്രിയും ചേർന്ന് ജൂലൈ മൂന്നാം തീയതി നടത്തുന്ന സൗജന്യ കണ്ണ് പരിശോധന ക്യാമ്പിന്റെ അവലോകനയോഗം ചേർന്നു.




 യോഗത്തിൽ  വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അനീഫ ടി കെ, സ്വാഗതം പറഞ്ഞു. അവലോകനയോഗത്തിന്റെ ഉദ്ഘാടന കർമ്മം എം.ഐ.സി.ടി. ഡയറക്ടർ ബോർഡ് അംഗമായ കെ.സി. സുൽത്താൻ നിർവഹിച്ചു.  

                   ഷാനിൽ എറക്കോടൻ്റെ നേതൃത്വത്തിലുള്ള വളണ്ടിയേഴ്സിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
                     ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ  ഗഫൂർ കെ കെ സി, സി പി മുഹമ്മദ് , അബ്ദുസമദ് കണ്ണാട്ടിൽ, ഷഹദ്, ഉബൈദ്, യൂത്ത് വിങ് സെക്രട്ടറി അബ്ദുൽ ബാസിത്, ട്രഷറർ ആഷിക് പി വി  എന്നിവർ സന്നിഹിതരായിരുന്നു.  യൂത്ത് വിംഗ് പ്രസിഡൻറ് പി പി ഫൈസൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris