ഞാറ്റുവേല ചന്ത നടത്തി


കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമപഞ്ചായത്ത്‌ കൃഷി ഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്ത നടത്തി. ചന്തകളുടെ നടത്തിപ്പിന് ചാത്തമംഗലം ഗ്രീൻ ഫോഴ്സ്, കാർഷിക കർമസേന ഏറ്റെടുത്തു. രാവിലെ പത്തുമണിക്ക് നടന്ന ഉത്ഘാടന ചടങ്ങിൽ ചാത്തമംഗലം വൈസ് പ്രസിഡന്റ്‌ ശ്രീമതി. സുഷമ അധ്യക്ഷയായിരുന്നു.




പൊതുവിപണികളുടെ ഉത്ഘാടന കർമം ചാത്തമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ഓളിക്കൽ ഗഫൂർ നിർവഹിച്ചു. കൃഷി ഓഫീസർ ശ്രീ. വിജകൃഷ്ണൻ സ്വാഗതം ആശംസിച്ചു,ചടങ്ങിനോട് അനുബന്ധിച്ചു നടന്ന വിത്ത് വണ്ടിയുടെ ഫ്ലാഗ് ഓഫ്‌ കുന്നമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി. രൂപ നാരായണൻ നിർവഹിച്ചു. തുടർന്ന് കുന്നമംഗലം ബ്ലോക്ക്‌ മെമ്പർ ശ്രീ. ശിവദാസൻ നായർ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്പേഴ്സൺ ശ്രീമതി. പുഷ്പ മുതിയേരി, വാർഡ് മെമ്പർമാരായ ശ്രീ. അജീഷ്,ഷീസ,വിദ്യൾലത, എന്നിവർ ആശംസകൾ അർപ്പിച്ചു.
കൃഷി അസിസ്റ്റന്റ് റീപ മോഹൻ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris