മുക്കം : മുക്കം ഹെൽത്ത് സെന്റർ വളപ്പിലെ മരംമുറി വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ മുറിക്കപ്പെട്ട മരകുറ്റിക്ക് റീത്ത് സമർപ്പിച്ചു.
നഗരസഭയോ കൗൺസിൽ അംഗങ്ങളോ അറിയാതെ മുറിച്ചുമാറ്റപ്പെട്ട വിലപിടിപ്പുള്ള വൻമരം കടത്തിക്കൊണ്ടുപോയരെ പിടികൂടണമെന്നും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിപക്ഷത്തുള്ള 15 കൗൺസിലർമാർ ഇന്ന് മുക്കം നഗരസഭ ഓഫീസിൽ നിന്നും ഹെൽത്ത് സെന്ററിലേക്ക് റീത്ത് മാർച്ച് സംഘടിപ്പിച്ചത്.
വീരപ്പനെ പോലും വെല്ലുന്ന രീതിയിലാണ് മരം കൊള്ള നടന്നതെന്നും പട്ടാപ്പകൽ നടന്ന മരം കൊള്ള നഗരസഭാ ചെയർമാനോ ഹെൽത്ത് ഡിപ്പാർട്ട്മെന്റോ അറിഞ്ഞിട്ടില്ലെന്നുള്ളത് വിരോധാഭാസമാണെന്നും മരം മുറിച്ചു നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കൗൺസിലർമാർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.മുക്കം ബസ്റ്റാന്റ് പരിസരത്തുനിന്നും ഡി.സി.സി സെക്രട്ടറി ബാബു പൈക്കാട്ട് ഉത്‌ഘാടനം ചെയ്തു.
മുറിക്കപ്പെട്ട മരത്തിനടുത്ത് വെച്ച് നടന്ന വിലാപ സംസാരത്തിൽ കൗൺസിലർ അബ്ദുൽഗഫൂർ സ്വാഗതവും യാസർ എം.കെ അധ്യക്ഷതയും വഹിച്ച ചടങ്ങിൽ ഗഫൂർ കല്ലുരുട്ടി ഉദ്ഘാടനം ചെയ്യുകയും കൃഷ്ണൻ വടക്കയിൽ റീത്ത് സമർപ്പിക്കുകയും ഫാത്തിമ കൊടപ്പന നന്ദി അറിയിക്കുകയും ചെയ്തു.
കൗൺസിലർമാരായ മധു മാസ്റ്റർ ,റംല ഗഫൂർ ,സാറ കൂടാരം ,സകീന കബീർ ,രാജൻ എടൊനി ,ബിന്നി മനോജ് ,വസന്തകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment