മുക്കം: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച പിണറായി സര്‍ക്കാറിന്റെ ഇരുട്ടടിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മുക്കം കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് അന്‍വര്‍ കെ.സി ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന പൊതുജനത്തിന്റെ പണം തട്ടിപ്പറിക്കാനാണ് വൈദ്യുതി നിരക്ക് വര്‍ദ്ധനവിലൂടെ ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഇനത്തില്‍ കെഎസ്ഇബിക്ക് കിട്ടാനുള്ള 1200 കോടി രൂപ അധികം തിരിച്ചെടുക്കാന്‍ ഉണ്ടെങ്കിലും കെഎസ്ഇബിയും സര്‍ക്കാരും മൗനം പാലിക്കുകയാണ്. ചെറിയ തോതിലുള്ള വര്‍ധനവാണെന്ന ധാരണ പരത്തി എല്ലാ വര്‍ഷവും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാറിന്റെ പുതിയ പദ്ധതി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം സെക്രട്ടറി ഇ.കെ.കെ ബാവ അധ്യക്ഷനായി. ട്രഷറര്‍ ലിയാഖത്തലി മുറമ്പാത്തി, എസ്. കമറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. മുക്കം ഫയര്‍ സ്റ്റേഷന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി അംഗം നൗഫല്‍ വലിയപറമ്പ്, കെ.ടി ഹമീദ്, അന്‍വര്‍ മുക്കം, ഉസ്വത്ത്, എന്‍.പി കരീം, ടി.അഹ്‌മദ് കക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment