സാമുഹ്യ ദ്രോഹികൾ തെങ്ങിൻ തൈകൾ നശിപ്പിച്ചതായി പരാതി.


കൂളിമാട് : ഇരുട്ടിന്റെ മറവിൽ സാമൂഹ്യ ദ്രോഹികൾ മുന്തിയ ഇനത്തിൽ പെട്ട നാലോളം തെങ്ങിൻ തൈകൾ നശിപ്പിച്ചതായി പരാതി. പാഴൂർ എ യു പി സ്കൂൾ റിട്ട. പ്രധാനധ്യാപകൻ പി.വീരാൻ കുട്ടിയുടെ മകൾ ഫൗസിയയുട പാഴൂർ എരഞ്ഞിപ്പറമ്പിലുള്ള സ്ഥലത്തെ  തെങ്ങിൻ തൈകളാണ് കഴിഞ്ഞ ദിവസം  രാത്രി അജ്ഞാതർ മണ്ണണ്ണ ഒഴിച്ച് നശിപ്പിച്ചത് .




ഇത് സംബന്ധിച്ച് അദ്ദേഹം മാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നല്കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post
Paris
Paris