പൂളക്കോട് ഗവ, എൽ പി സ്കൂളിലെ വായനാദിന മത്സര പരിപാടികളുടെ വിജയികളെ ആദരിച്ചു.

 
കട്ടാങ്ങൽ : പൂളക്കോട് ഗവ. എൽ. പി സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടന സെക്രട്ടറിയായ  ബിജോയ്‌ രാജിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ"റെജുവേനേറ്റർ " സ്നേഹ സൗഹൃദ പുസ്തകശാല  പൂളക്കോട് ഗവ. എൽ പി സ്കൂളിലെ കുട്ടികളെ   ആദരിച്ചു.  വായനദിനത്തിൽ നടന്ന മത്സര പരിപാടികളുടെ വിജയികളെയാണ് ആദരിച്ചത്.




ഈ ഗ്രന്ഥ ശാലയിൽ കുട്ടികൾക്ക്  സൗജന്യ മെമ്പർഷിപ്പ് നൽകി.
ശ്രീ.ദിവാകരൻ മാഷ് (retird പ്രിൻസിപ്പൽ കരുവൻ പൊയിൽ സ്കൂൾ ) ചടങ്ങിൽ മുഖ്യ അതിഥിയായി.
യുവ എഴുത്തു കാരായ ധനേഷ് P T, വിധു ബൈജു.. ഫിലിം ആര്ടിസ്റ്റ് അഞ്ജലി,ഹെഡ്മിസ്ട്രെസ് സാറക്കുട്ടി എം സി,  സുമതി ടീച്ചർ എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു

Post a Comment

Previous Post Next Post
Paris
Paris