ആത്മജ്ഞാനം ഭാരതീയ വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാനം - ഡോ.പ്രസാദ് കൃഷ്ണ


ചാത്തമംഗലം: ഭാരതീയ വിദ്യാഭ്യാസ പാരമ്പര്യം മൂല്യാധിഷ്ഠിതവും, ആത്മജ്ഞാനം വിഭാവനം ചെയ്യുന്നതുമാണെന്ന്  കോഴിക്കോട് എൻ.ഐ.ടി ഡയറക്ടർ ഡോ.പ്രസാദ് കൃഷ്ണ അഭിപ്രായപ്പെട്ടു. പൂളക്കോട് ശ്രീ.സദാശിവ കൾച്ചറൽ സെൻ്ററിൻ്റെ നൂതന സംരംഭമായ ടാഗോർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൻ്റെ (TIAS) ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.




 ഗ്രാമീണ മേഖലയിലെ യുവതയെ ലക്ഷ്യബോധമുള്ളവരാക്കി തീർക്കാനുദ്ദേശിച്ചുക്കൊണ്ടുള്ള ബഹുമുഖ പദ്ധതിയാണ്  ടാഗോർ ഇൻസ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്നത്. ശ്രീ സദാശിവ കൾച്ചറൽ സെൻ്റർ പ്രസിഡൻറ് എ.ജനാർദ്ദനനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സർവ്വശ്രീ കെ.സി. വിനയരാജ്, പി.രാധാകൃഷ്ണൻ, ടി.രാജ് നാരായണൻ, പി.ശ്രീജേഷ് തുടങ്ങിയവർ സംസാരിച്ചു. ശ്രീ.പി.മാധവാനന്ദ് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായുള്ള ക്ലാസ്സ് നയിച്ചു.

Post a Comment

Previous Post Next Post
Paris
Paris