കളൻതോട്: ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് എം ഇ എസ് രാജാ റസിഡൻഷ്യൽ സ്കൂളിൽ ബാല വേല ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ ബാല സംരക്ഷണ വിഭാഗം, ചൈൽഡ് റസ്ക്യൂ ഓഫീസർ ബഹു. ശാലുദ്ധീൻ ടി.ടി വിഷയവതരണം നടത്തി.
തുടർന്ന് 20 -ഓളം വിദ്യാർത്ഥികളുടെ ദൃശ്യ അവതരണം നടന്നു. സ്കൂളിലെ യു.പി, ഹൈസ്കൂൾ വിദ്യാർത്ഥി കൾ ക്ലാസ്സിൽ പങ്കെടുത്തു.
പ്രിൻസിപ്പാൾ രമേശ് കുമാർ സി.എസ് അദ്ധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ കേശവൻ നമ്പൂതിരി,സി.സി എ കോർഡിനേറ്റർ ബിനു മുക്കം ,സജീവൻ ചാരുകേശി, റോഷ്നി, മുഹമ്മദ് ഗനി ,വിനീത കെ.എന്നിവർ സംബന്ധിച്ചു. വിദ്യാർത്ഥികളായ അനീറ്റ എസ്.എ സ്വാഗതവും, അമൻ മുഹമ്മദ് നന്ദിയും പറഞ്ഞു .

Post a Comment