കെ ജയശ്രീക്ക് ഒന്നാം സമ്മാനം
മുക്കം : മണാശ്ശേരി എം.എ.എം.ഒ കോളേജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമായ MILAAP'22 ഭാഗമായി നടത്തിയ ഗ്ലോബല്‍ അലുമിനി രചന മത്സരത്തില്‍ ജയശ്രീ. കെ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം സക്കീന ഫൈസലിനാണ്. സജീര്‍ കൊടിയത്തൂരും, അന്‍വര്‍ മസൂതും മൂന്നാം സ്ഥാനം പങ്കിട്ടു. ഞാന്‍ വീണ്ടും മാമോക്കിലെ വിദ്യാര്‍ത്ഥി ആയാല്‍' എന്ന വിഷയത്തിലായിരുന്നു മത്സരം.
ജയശ്രീ '1994-1997 B. Com, സക്കീന ഫൈസല്‍ 1989-91 PDC, മൂന്നാം സ്ഥാനം പങ്കിട്ട സജീര്‍ കൊടിയത്തൂര്‍ 1999-2001 PDC അന്‍വര്‍ മസൂത് 2008 -2011 Bsc ഫിസിക്‌സ് ബാച്ചുമാണ്. MILAAP'22 പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ജൂലൈ 24ന് മെമ്മോക്ക് കോളേജില്‍ വച്ച് നടക്കും. വിജയികള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ സംഗമത്തില്‍ വിതരണം ചെയ്യും.

Post a Comment