ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു

കുന്ദമംഗലം : കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.05 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. 2020 ഫെബ്രുവരി 18 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച് ആരംഭിച്ച ഓഫീസ് കെട്ടിടം മൂന്ന് നിലകളിലായി ആധുനിക സൗകര്യങ്ങളോടെയാണ് സംവിധാനിച്ചിട്ടുള്ളത്. 




നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തിന്‍റെ  മിനുക്കുപണികളാണ് ഇപ്പോൾ നടന്നുവരുന്നത്.  പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുന്നതിന് പി.ടി.എ റഹീം എം.എല്‍.എ നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ചു.

Post a Comment

Previous Post Next Post
Paris
Paris