പത്തനംതിട്ട: വിഷു പൂജയ്ക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നട ഞായറാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. 15-ന് പുലർച്ചെയാണ് വിഷുക്കണി ദർശനം. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും.
ഭക്തർക്ക് തിങ്കളാഴ്ച മുതൽ 18 വരെയാണ് ദർശനത്തിന് അനുമതി. ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണമില്ല. സന്നിധാനത്ത് തങ്ങാനും തടസ്സമില്ല. ദർശനത്തിന് എത്തുന്നവർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യണമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. നിലയ്ക്കലിൽ സ്പോട്ട് ബുക്കിങ് ഉണ്ടാകും.

Post a Comment