കൊടിയത്തൂർ : വെള്ളം കിട്ടാ കനിയാകുന്ന കാലത്ത് സഹജീവികൾക്ക് ജീവജലം നൽകാൻ "സ്നേഹത്തുള്ളി" കുടിവെള്ള പദ്ധതിയുമായി കെപ് വ ദമ്മാം. പരാഗൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഇഫ്താർ സംഗമത്തിൽ കെപ് വ പ്രസിഡന്റ് അസ്‌ലം കോളക്കോടൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ ജൗഹർ കുനിയിൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ
പ്രസ്തുത പദ്ധതിയുടെ ബ്രോഷർ പ്രകാശനം ചെയർമാൻ ബഷീർ ബേപ്പുകാരൻ കീസ്റ്റോൺ എംഡി ലിയാക്കത്തലി കാരങ്ങാടന് നൽകി നിർവ്വഹിച്ചു.
ഇരുപത് വർഷമായി ജീവകാരുണ്യ രംഗത്ത് നിലകൊള്ളുന്ന കെപ് വയുടെ പുതിയ ലോഗോ പ്രകാശനവും ദമ്മാം മീഡിയ ഫോറം ഭാരവാഹികളായ മുജീബ് കളത്തിൽ, സുബൈർ ഉദിനൂർ, നൗഷാദ് ഇരിക്കൂർ എന്നിവർ നിർവ്വഹിച്ചു. ഹൃസ സന്ദർശനാർത്ഥം ദമാമിൽ എത്തിയ കെ.കെ മുഹമ്മദലി മാസ്റ്റർക്കും മീഡിയാഫോറം പുതിയ ഭാരവാഹികൾക്കും ചടങ്ങിൽ കെപ് വയുടെ സ്നേഹാദരവ് നൽകി. ഡിഫ ട്രഷറർ അഷ്‌റഫ് സോണി, നിയാസ് കെ ടി, നൗഷാദ് കുനിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഷമീം കെ.എം, ശംസപീർ എം.കെ, അജ്മൽ കെ.കെ, അനസ് മുക്കം, അബ്ദുറഹൂഫ്, അബ്ദുൽഹഖ് തുടങ്ങിയവർ നേതൃത്വം നൽകി. സുബൈർ തൃക്കളയൂരിന്റെ ഖിറാത്തോടെ തുടങ്ങിയ പ്രോഗ്രാമിൽ ജനറൽ സെക്രട്ടറി വഹീദ്റഹ്മാൻ കെ.സി സ്വാഗതവും ട്രഷറർ ഷമീർ എം.ടി നന്ദിയും പറഞ്ഞു.

Post a Comment