ചെറുവാടി-: ജനജീവിതം ദുസ്സഹമാക്കി ഉപ്പ് തൊട്ട് കർപ്പൂരം വരേ എല്ലാത്തിനും വിലക്കയറ്റം രൂക്ഷമാകുബോൾ കേന്ദ്ര-കേരളസർക്കാരുകൾക്കെതിരെ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന നിൽപ്പ് സമരത്തിന്റെ ഭാഗമായി ചെറുവാടിയിൽ ടൗൺ യൂത്ത് ലീഗ് കമ്മറ്റി പ്രതിഷേധിച്ചു.
ചെറുവാടി അങ്ങാടിയിൽ നടന്ന പ്രതിഷേധ നിൽപ്പ് സമരം മണ്ഡലം മുസ്ലീം ലീഗ് ജന സെക്രട്ടറി കെവി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു, ടൗൺ യൂത്ത് ലീഗ് ജന സെക്രട്ടറി അസീസ് പുത്തലത്ത് അധ്യക്ഷനായി, പഞ്ചായത്ത് മുസ്ലീം ലീഗ് ട്രഷറർ എസ്എ നാസർ, വാർഡ് മുസ്ലീം ലീഗ് പ്രസിടണ്ട് ഗുലാം ഹുസൈൻ കുറുവാടങ്ങൽ എന്നിവർ സംസാരിച്ചു.
സൽമാൻ കുറുവാടങ്ങൽ, കാസിം കൂടത്തിൽ, മുനൈസ് കെവി,ഷാമിൽ പാറക്കെട്ടിൽ,റിജാസ് പുത്തലത്ത്,അഫ്ഹാം പി,റിസ് വാൻ കണിച്ചാടി എന്നിവർ സംബന്ധിച്ചു._
നിയാസ് ചെറുവാടി സ്വാഗതവും റിസാൽ പുത്തലത്ത് നന്ദിയും പറഞ്ഞു.

Post a Comment