കാറ്റിലും മഴയിലും മാവൂരിന്റെ വിവിധ മേഖലകളിൽ വ്യാപകമായ നാശനഷ്ടം.

മാവൂർ: ബുധനാഴ്ച്ച വൈകുനേരമുണ്ടായ കാറ്റിലും മഴയിലും മാവൂരിന്റെ വിവിധ മേഖലകളിൽ വ്യാപകമായ നാശനഷ്ടമുണ്ടായി.
മരങ്ങൾ കടപുഴകി വീണും കൃഷി നാശം സംഭവിച്ചുമാണ് നാശനഷ്ടം സംഭവിച്ചത്.




മാവൂർ പുത്തൻ കുളം തീർത്ഥ കുന്നിലാണ്
നഷ്ടം ഏറെയും സംഭവിച്ചത്.
വൈകീട്ട് നാലരയോടെയുണ്ടായ കാറ്റിൽ പന കടപുഴകി വീണ് തീർത്ഥ കുന്നിൽ വീട് പൂർണ്ണമായും തകർന്നു.
തീർത്ഥകുന്ന് ഫാത്തിമ്മയുടെ വീടാണ് തകർന്നത്.
പന വീഴുന്ന സമയത്ത്
വീടിനകത്തുണ്ടായിരുന്ന ഫാത്തിമ്മക്കും പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ, സ്റ്റാന്റിംഗ്
കമ്മറ്റി ചെയർമാൻമാരായ
കെ.എം. അപ്പു കുഞ്ഞൻ,
ടി. രഞ്ചിത്ത്,
മാവൂർ എസ്.ഐ.
അബ്ബാസ് തുടങ്ങിയവർ
സന്ദർശിച്ചു.

Post a Comment

Previous Post Next Post
Paris
Paris