ഫുട്പാത്ത് കയ്യേറിയുള്ള വ്യാപാരം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനു നേരെ കയ്യേറ്റ ശ്രമം



താമരശ്ശേരി: താമരശ്ശേരി ബസ് ബേക്ക് സമീപം ഫുട്പാത്ത് കയ്യേറി കടല വറുക്കുകയും, പഴവർഗ്ഗങ്ങൾ കച്ചവടം നടത്തുകയും ചെയ്യുന്ന വ്യാപാരിയോട് നാളെ മുതൽ വഴി തടസ്സപ്പെടുത്തി വ്യാപാരം നടത്തരുതെന്നാവശ്യപ്പെട്ട താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.അരവിന്ദന് നേരെയാണ് കയ്യേറ്റ ശ്രമം നടന്നത




നേരത്തെ കടല മാത്രം വിൽപ്പന നടത്തിയിരുന്ന കച്ചവടക്കാരൻ പഴവർഗ്ഗങ്ങളും വ്യാപാരം നടത്താൻ തുടങ്ങിയപ്പോഴാണ് ഫുട്പാപാത്ത് വഴിയാത്ര ചെയ്യുന്നവർക്കും, ബസ്സിൽ കയറുന്നവർക്കും തടസ്സമായത്.

ഇതു സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡൻ്റിനും മറ്റുള്ളവർക്കും ഒപ്പം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ എത്തി കച്ചവടക്കാരനോട് ഇവിടെ നിന്നും മാറാൻ ആവശ്യപ്പെട്ടത്.

ഈ അവസരത്തിലാണ് കച്ചവടക്കാരൻ്റെ സൃഹുത്തായ പള്ളിപ്പുറം സ്വദേശി എ അരവിന്ദനെ ചോദ്യം ചെയ്യുകയും പരസ്പരം വാക്കേറ്റമുണ്ടാവുകയും ചെയ്തത്. ഇത് കയ്യാം കളിയിലേക്ക് നീങ്ങുകയായിരുന്നു.

പോലീസും, നാട്ടുകാരും, യാത്രക്കാരും ഇടപെട്ട് രംഗം ശാന്തമാക്കി.

Post a Comment

Previous Post Next Post
Paris
Paris