മുക്കം : കേരള സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ട് മുക്കം സോൺ കോഡിനേറ്ററായ ഉണ്ണികൃഷ്ണൻ മൂത്തോ നമീത്തലിന്റെ നേതൃത്വത്തിൽ മുക്കം സോണിലെ വിവിധ പ്രദേശങ്ങളിലെ കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്ന അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് പഠനോപകരണങ്ങളും സ്കൂൾ ബാഗും വിതരണം ചെയ്തു.
ജീവിക മിഷൻ ബാഗ്ലൂരിന്റെ സഹായത്തോടെ സൗജന്യമായാണ് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തത്. ഓയിസ്ക മൈഗ്രന്റ് പ്രൊജക്ടിന്റെ മെഡിക്കൽ കോളേജ് സോൺ കോഡിനേറ്റർ ഷിജു കുന്ദമംഗലവും എസ് - ആർ - സി യിലെ സിസ്റ്റർമാരായ സിസ്റ്റ്ർ ഗ്രേസി, സിസ്റ്റർ ആശ്രിത എന്നിവരും പ്രസ്തുത പരിപാടിയിൽ സന്നിഹിതരായിരുന്നു.

Post a Comment