എസ്.വൈ.എസ് കുന്ദമംഗലം സോൺ ഇഫ്താർ പന്തൽ പ്രവർത്തനമാരംഭിച്ചു


കട്ടാങ്ങൽ : എം.വി.ആർ കാൻസറിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രി ജീവനക്കാർക്കും നോമ്പുതുറക്കും അത്താഴത്തിനും ഭക്ഷണം ലഭ്യമാക്കാൻ വേണ്ടി എസ്.വൈ.എസ് കുന്ദമംഗലം സോൺ കമ്മിറ്റി ഒരുക്കിയ ഇഫ്താർ പന്തൽ പ്രവർത്തനമാരംഭിച്ചു. 




അങ്ങാടികളിൽ നിന്ന് ഒറ്റപ്പെട്ട് സ്ഥിതിചെയ്യുന്നതിനാൽ പണം നൽകിയാൽ പോലും ഭക്ഷണം കിട്ടാനില്ലാത്ത സാഹചര്യമാണ് ഈ ആശുപത്രി പരിസരത്തുള്ളത്. ഈ പ്രയാസം മനസിലാക്കിയാണ് ഏതാനും വർഷങ്ങളായി എസ്.വൈ.എസ് ഇഫ്താർ പന്തൽ സജ്ജമാക്കിയത്. 250ഓളം പേരാണ് എല്ലാ ദിവസവും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത്.
ഇഫ്താർ പന്തലിൻ്റെ ഉദ്ഘാടനം എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി കെ. അബ്ദുൽകലാം നിർവഹിച്ചു. ദുൽകിഫിൽ സഖാഫി കാരന്തൂർ അദ്ധ്യക്ഷത വഹിച്ചു. എം.ടി.ശിഹാബുദ്ദീൻ സഖാഫി, നവാസ് കുതിരാടം, റഫീഖ് പിലാശ്ശേരി, ശരീഫ് കാരന്തൂർ സംബന്ധിച്ചു.

ഈ പദ്ധതിയോട് സഹകരിക്കുക.
Google Pay 9747611407

Post a Comment

Previous Post Next Post
Paris
Paris