ഇന്ധനവില ഇന്നും കൂട്ടി; 11 ദിവസത്തിനിടെ പെട്രോളിന് വര്‍ധിപ്പിച്ചത് 9 രൂപ 16 പൈസ


ഡല്‍ഹി: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ പെട്രോളിന് 9 രൂപ 16 പൈസയും ഡീസലിന് 8 രൂപ 85 പൈസയുമാണ് വര്‍ധിപ്പിച്ചത്




കൊച്ചിയിൽ പെട്രോളിന് 113 രൂപ 46 പൈസയും ഡീസലിന് 100 രൂപ 4 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 115 രൂപ 45 പൈസയും ഡീസലിന് 102 രൂപ 25 പൈസയുമായി ഉയര്‍ന്നു. കോഴിക്കോട് പെട്രോളിന് 113 രൂപ 64 പൈസയും ഡീസലിന് 100 രൂപ 60 പൈസയുമായി വര്‍ധിച്ചു.

137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ ഇന്ധനവില വർധനവിന് ഇപ്പോള്‍ ഇടവേളയില്ല. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഫലം വന്ന് ഒരാഴ്ച കഴിഞ്ഞതോടെയാണ് വില വര്‍ധന തുടങ്ങിയത്.

അതേസമയം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വിലയിൽ കുറവുണ്ടായി. മൂന്നു ദിവസത്തിനിടെ 6 ശതമാനം വിലയിടിഞ്ഞു. കുറഞ്ഞ വിലയ്ക്ക് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധത്തിന് മുൻപുള്ള വിലയ്ക്ക് ക്രൂഡ് ഓയിൽ നൽകാമെന്നാണ് റഷ്യയുടെ വാഗ്ദാനം.

Post a Comment

Previous Post Next Post
Paris
Paris