തിരുവമ്പാടി: പതിനാലുകാരിയെ പീഡിപ്പിച്ച് ആഭരണവുമായി മുങ്ങിയ പ്രതി തിരുവമ്പാടി പോലീസിന്റെ പിടിയിലായി.
തിരുവമ്പാടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് ഇന്ന് പുലർച്ചെ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ വെച്ച് തിരുവമ്പാടി ഇൻസ്പെക്ടർ സുമിത്ത് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തത്.
14 വയസ്സ് പ്രായമുള്ള കുട്ടിയെ സോഷ്യൽ മീഡിയ വഴിപരിചയപ്പെട്ട പ്രതി പീഡിപ്പിച്ച ശേഷം കുട്ടിയിൽ നിന്നും സ്വർണ്ണം കവർന് രക്ഷപ്പെടുകയായിരുന്നു. തൃശൂർ മായന്നുർ സ്വദേശി അറക്കൽ വീട്ടിൽ മുഹമ്മദ് യാസീനെയാണ് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
പട്ടാമ്പിയിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്ന പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

Post a Comment