രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. വില കൂടിയതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 114.33 രൂപയും ഡീസല്‍ ലിറ്ററിന് 100.88 രൂപയുമായി.
ഇന്നലെയും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്നലെ വര്‍ധിച്ചത്. മാര്‍ച്ച് 22ന് ശേഷം ഇത് പത്താം തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്.
കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ പെട്രോളിന് 10 രൂപ 03 പൈസയും ഡീസലിന് 9 രൂപ 72 പൈസയുമാണ് വര്‍ധിച്ചത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാര്‍ച്ച് 22 മുതല്‍ ഇന്ധന വില വീണ്ടും ഉയരാന്‍ തുടങ്ങി. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല.

Post a Comment