ചെറുവാടി : മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രവർത്തന ഫണ്ട് കാമ്പയിൻ "എൻ്റെ പാർട്ടിക്ക് എൻ്റെ ഹദിയ" ചെറുവാടിയിൽ ബ്ലോക്ക് പഞ്ചാത്ത് മെബർ സുഹ്റ വെള്ളങ്ങോട്ടിന്റെ സാനിധ്യത്തിൽ മുസ്ലീം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.വി അബ്ദുറഹ്മാൻ ഗൂഗ്ൾ പേ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
മുസ്ലീം ലീഗ് വാർഡ് പ്രസിഡൻ്റ് ഗുലാം ഹുസൈൻ കുറുവാടങ്ങൽ, അധ്യക്ഷനായി. പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി എൻ ജമാൽ, വാർഡ് ലീഗ് ട്രഷറർ അബ്ദു റഷീദ് കുറുവാടങ്ങൽ, ടൗൺ യൂത്ത് ലീഗ് സെക്രട്ടറി അസീസ് പുത്തലത്ത്, അബ്ദുൾ കരീം തലവണ്ണ്, കുഞ്ഞോയി പാറക്കൽ, നിയാസ് ചെറുവാടി സംസാരിച്ചു.
റഷീദ് നെച്ചിക്കാട്ടിൽ, യൂസുഫ് കരിബിലിക്കാട്ടിൽ, കുഞ്ഞിമണി കുറിയേടത്ത് സംബന്ധിച്ചു.

Post a Comment