വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരന്‍ മുങ്ങി മരിച്ചു.

കോഴിക്കോട്: ഫോട്ടോഷൂട്ടിനിടെ നവവരന്‍ മുങ്ങി മരിച്ചു.

കോഴിക്കോട് കുറ്റ്യാടിക്കടുത്ത് ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമാണ് സംഭവം. കടിയങ്ങാട് പാലേരി സ്വദേശി റിജിലാണ് മരിച്ചത്.




വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെയായിരുന്നു പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്.

വധുവും ഒഴുക്കില്‍പ്പെട്ടെങ്കിലും രക്ഷപ്പെടുത്തി. ഇവര സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും ഒഴുക്കില്‍പ്പെട്ടത് കണ്ടതിനെത്തുടര്‍ന്ന് കൂടെയുള്ളവരും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്ന് ഇരുവരേയും രക്ഷിച്ച് ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെചെങ്കിലുംയുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല

കുറ്റ്യാടി പുഴയുടെ ചവറം മൂഴി ഭാഗത്താണ് സംഭവം.

മാര്‍ച്ച് 14നായിരുന്നു ഇവരുടെ വിവാഹം.

Post a Comment

Previous Post Next Post
Paris
Paris