കട്ടാങ്ങൽ : റമളാൻ കാമ്പയിന്റെ ഭാഗമായി കുന്നമംഗലം സോൺ SYS പുള്ളാവൂരിൽ വെച്ച് സംഘടിപ്പിക്കുന്ന റമളാൻ പ്രഭാഷണത്തിന് നാളെ തുടക്കം.യുവപ്രഭാഷകൻ അനസ് അമാനിയാണ് പ്രഭാഷണം നടത്തുന്നത്.
നാളെ രാവിലെ 9.30ന് കൊളശ്ശേരി മുല്ലക്കോയ തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. തിങ്കളാഴ്ച നടക്കുന്ന സമാപന പ്രാർത്ഥന സദസ്സിന് സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തന്നൂർ നേതൃത്വം നൽകും. സയ്യിദ് അലവി ജീലാനി, സയ്യിദ് ഫസൽ ഹാഷിം സഖാഫി അലവി സഖാഫി കായലം, കലാം മാവൂർ ,PV അഹ്മദ് കബീർ, AP അൻവർ സഖാഫി, MT ശിഹാബുദ്ധീൻ സഖാഫി, സൈനുദ്ധീൻ നിസാമി, ദുൽകിഫ് ലി സഖാഫി തുടങ്ങി പ്രമുഖർ സംബന്ധിക്കും.


Post a Comment