മഞ്ഞ കാർഡിന് ഒരാഴ്ച കൂടി റേഷൻ മണ്ണെണ്ണ പഴയ വിലയ്ക്ക്, പിന്നീട് വില 81 രൂപ


തിരുവനന്തപുരം: റേഷൻ മണ്ണെണ്ണയുടെ വില ലിറ്ററിന് 22 രൂപ കൂട്ടിയെങ്കിലും ഒരാഴ്ച കൂടി പഴയ വിലയിൽ മണ്ണെണ്ണ ലഭിക്കും. പഴയ വിലയ്ക്ക് മണ്ണെണ്ണ വിതരണം ചെയ്യാൻ റേഷനിംഗ് കൺട്രോളർ ഉത്തരവിറക്കി. ലിറ്ററിന് പഴയ വിലയായ 53 രൂപയ്ക്ക് ഈ മാസം 16 വരെ മണ്ണെണ്ണ ലഭിക്കും. അതിന് ശേഷം വില 81 രൂപയാകും. കഴിഞ്ഞ സാമ്പത്തികവർഷത്തിലെ അവസാനപാദ വിഹിതം ഇതുവരെ വാങ്ങാത്ത എഎവൈ കാർഡുകാർക്കാണ് ഈ ഇളവ് ബാധകമാകുക. എന്നാൽ മിക്ക റേഷൻ കടകളിലും മണ്ണെണ്ണ സ്റ്റോക്കില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. 




മണ്ണെണ്ണയുടെ വില ലിറ്ററിന് 81 രൂപയാക്കിയതോടെ ഇത്രയും ഉയർന്ന വിലക്ക് മണ്ണണ്ണ എടുക്കാനാവില്ലെന്ന നിലപാടിലാണ് മൊത്ത വിതരണക്കാർ. മണ്ണെണ്ണയ്ക്ക് വില കുത്തനെ ഉയരുന്നത് തീരമേഖലയിൽ അടക്കം സാധാരണക്കാർക്ക് കനത്ത തിരിച്ചടിയാകും. ഈ വർഷം ജനുവരി മുതൽ മാർച്ച് ലീറ്ററിന് 53 രൂപയ്ക്കായിരുന്നു റേഷൻ മണ്ണെണ്ണ വിതരണം ചെയ്തിരുന്നത്. ഫെബ്രുവരിയിൽ ലീറ്ററിന് 6 രൂപ വർധിച്ചിരുന്നെങ്കിലും കേരളത്തിൽ വില കൂടിയിരുന്നില്ല.


Post a Comment

Previous Post Next Post
Paris
Paris