കർഷക വഞ്ചന : ചാത്തമംഗലം പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘം പ്രതിഷേധ ധർണ സംഘടിപ്പിച്ചു


ചാത്തമംഗലം : കർഷകരെ വഞ്ചിക്കുന്ന സർക്കാർ നയത്തിനെതിരെ ചാത്തമംഗലം പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ചാത്തമംഗലം കൃഷിഭവന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ധർണ സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടരി കെ.കെ.അബ്ദുറഹിമാൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. 




പ്രസിഡണ്ട് ഇ.എം.അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എൻ.പി.ഹംസ മാസ്റ്റർ, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി അഹമ്മദ് കുട്ടി അരയങ്കോട് എന്നിവർ പ്രസംഗിച്ചു. ജമാൽ പാലകുറ്റി സ്വാഗതവും നാസർ മൗലവി, ചാത്തമംഗലം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris