കൂടരഞ്ഞി അങ്ങാടിയിൽ വർക്ക്ഷോപ്പ് കേന്ദ്രീകരിച്ച് നാടൻ ചാരായം സംഭരിച് വൻതോതിൽ വിൽപ്പന നടത്തുന്ന സിറ്റി ബൈക്ക് വർക്ക് ഷോപ്പ് ഉടമ തിരുവമ്പാടി അത്തിപ്പാറ സ്വദേശി വേണ്ടാനത് രജീഷ് തിരുവമ്പാടി പോലീസിൻറെ പിടിയിലായി.
കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ പള്ളിക്കു സമീപം വെച്ച് 15ലിറ്റർ നാടൻ ചാരായവും മദ്യം കടത്താൻ ഉപയോഗിച്ച KL 71 B 5758 സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു . തിരുവമ്പാടി എസ് ഐ ഹാഷിം. കെ കെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ ടി ജദീർ, അനീസ് കെഎം , എന്നിവർ ചേർന്ന് ആണ് പ്രതിയെ പിടികൂടിയത്. _ _
വിഷു ഈസ്റ്റർ ആഘോഷങ്ങൾക് വിൽപ്പന നടത്തുന്നതിനായി ആണ് നാടൻ ചാരായം കൈവശം സൂക്ഷിച്ചത് എന്ന് പോലീസ് പറഞ്ഞു. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി .കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Post a Comment