ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍

പാലക്കാട് : മലമ്പുഴ മലയിൽ ട്രെക്കിങ്ങിനിടെ പാറയിടുക്കിൽ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ബാബു (23) വിനെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായും മുഖ്യഫോറസ്‌റ്റ്‌ ഉദ്യോഗസ്‌ഥനുമായി മന്ത്രി ഇക്കാര്യം സംസാരിച്ചു. നടപടി നിർത്തിവയ്ക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.




വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിന്‌ ഫോറസ്‌റ്റ്‌ ആക്‌കട്‌ സെക്ഷൻ 27 പ്രകാരം കേസെടുക്കുമെന്ന്‌ നേരത്തെ പറഞ്ഞിരുന്നു. ഇതാണ്‌ മന്ത്രി ഇടപെട്ട്‌ ഒഴിവാക്കിയത്‌.

നിലവിൽ ബാബുവിനെ പാലക്കാട്‌ ജില്ലാ ആശുപത്രി ഐസിയുവിലാണ്‌ ബാബു. ബാബുവിന്റെ ആരോഗ്യം മെച്ചപ്പെട്ടതായി ഡോക്‌ടർമാർ അറിയിച്ചു. ഉമ്മയും സഹോദരനും ബാബുവിനെ സന്ദർശിച്ചു.




തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറിനു ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് സൈന്യം രക്ഷപ്പെടുത്തിയത്സുഹൃത്തുക്കൾക്കൊപ്പം മല കയറിയ ബാബു, ഇറങ്ങുന്നതിനിടെ അവശനായി കാൽ വഴുതി വീഴുകയായിരുന്നു.രണ്ട്‌ ദിവസത്തോളം വെള്ളവും ഭക്ഷണവും ലഭിക്കാത്തതിനാൽ ക്ഷീണിതനായിരുന്നു.



Post a Comment

Previous Post Next Post
Paris
Paris