മാവൂര്‍: പെരുവയല്‍, മാവൂര്‍ പഞ്ചായത്തുകളെ വേര്‍തിരിക്കുന്ന വളയന്നൂര്‍ തോടിന്റെ നവീകരണം തുടങ്ങി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 12 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം.
ഫെബ്രുവരി അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകും. തോടിന്റെ വശം 220 മീറ്റര്‍ നീളത്തില്‍ ഒന്നര മീറ്റര്‍ കെട്ടിയുയര്‍ത്തി മുകളില്‍ കോണ്‍ക്രീറ്റ് ബെല്‍റ്റ് ഇടുന്നതാണ് പ്രവൃത്തി. കുറ്റിക്കടവ്- കോഴിക്കോട് റോഡ് ഈ തോടിന് കുറുകെയാണ് കടന്നുപോകുന്നത്. പുഞ്ചപ്പാടത്തുനിന്ന് ചെറുപുഴയിലേക്ക് വെള്ളം ഒഴുകിപ്പോകാന്‍ കാലങ്ങള്‍ക്കുമുമ്ബ് നിര്‍മിച്ച തോടാണിത്.
കുന്ദമംഗലം ബ്ലോക്കിലെ ചെറൂപ്പ, ചെറുകുളത്തൂര്‍ ഡിവിഷനുകളെ വേര്‍തിരിക്കുന്നത് ഈ തോടാണ്. തോടിന്റെ പലഭാഗവും മണ്ണിടിഞ്ഞ് ആഴം കുറഞ്ഞ നിലയിലാണ്. ആഴംകൂട്ടി ചെറുപുഴ മുതല്‍ നവീകരിച്ചാല്‍ മഴക്കാലത്ത് വെള്ളം കയറി റോഡുകള്‍ മുങ്ങുന്നതിന് പരിഹാരമാകും. പുഞ്ചപ്പാടം, ചാലിപ്പാടം ഭാഗത്തെ കര്‍ഷകര്‍ക്ക് വേനല്‍ക്കാലത്ത് കൃഷി നനക്കാന്‍ ഏറെ പ്രയോജനപ്പെടുകയും ചെയ്യും. തോടിന്റെ വശം കെട്ടിയാല്‍ ബാക്കിയുള്ള സ്ഥലം സ്വകാര്യ വ്യക്തികളുടെ കൈവശമായി പോകുമെന്ന ആശങ്കയുണ്ട്. അതിനാല്‍, തോട് ഉള്‍പ്പെടുന്ന സ്ഥലത്തിന്റെ അതിരുനിര്‍ണയിച്ച് തരം തിരിച്ചിടണമെന്ന ആവശ്യം ഉയരുന്നുണ്ട്

Post a Comment