കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇടവിള കിറ്റുകൾ വിതരണം ചെയ്തു. ഗ്രാമസഭാ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന എന്നീ വിത്തുകളാണ് നൽകുന്നത്. പന്നിക്കോട് കൃഷിഭവനിൽ നടന്ന
പഞ്ചായത്ത്തല വിതരണോത്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കരീം പഴങ്കൽ നിർവ്വഹിച്ചു.
സ്റ്റാറ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദിവ്യഷിബു അധ്യക്ഷത വഹിച്ചു.ചടങ്ങിൽ
കൃഷി ഓഫീസർ കെ.ടി ഫെബിത,കൃഷി അസിസ്റ്റൻ്റ് മാരായ കെ ജാഫർ, എം.എസ് നശീദ, കെ സഫറുദ്ധീൻഎന്നിവർ സംബന്ധിച്ചു.
ലിസ്റ്റിൽ ഉൾപ്പെട്ടവർ ഉടൻ കൃഷിഭവനിൽ എത്തി കിറ്റ് വാങ്ങേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.

Post a Comment