ഈസ്റ്റ് ബംഗാളിനെ മുട്ട് കുത്തിച്ച്‌ കേരളാ ബ്ലാസ്റ്റേഴ്‌സ്; മായാജാലവുമായി മഞ്ഞപ്പട


ഐഎസ്‌എല്ലില്‍ നിര്‍ണായക പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ എത്തിരില്ലാത്ത് ഒരു ഗോളിന് കേരളാ ബ്ലാസ്റ്റേഴ്‌സിന് വിജയം.ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ കോര്‍ണറില്‍ നിന്ന് എനെസ് സിപോവിച്ചാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോള്‍ കണ്ടെത്തിയത്.




ആദ്യ പകുതില്‍ നല്ല കളി കാഴ്ചവച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കണ്ടെത്താനായില്ല. ഈസ്റ്റ് ബംഗാളിന്റെ മികച്ച പ്രതിരോധവും ഫിനിഷിംഗിലെ പോരായ്മയുമാണ് ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിനെ പിന്നോട്ടടിച്ചത്. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ഈസ്റ്റ് ബംഗാള്‍ മുന്നേറ്റത്തിനൊടുവില്‍ ബ്ലാസ്റ്റേഴ്‌സ് കോര്‍ണര്‍ വഴങ്ങി. വലതു വിംഗിലൂടെ ആക്രമണങ്ങള്‍ നെയ്യാനായിരുന്നു ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചത്. എട്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും അഡ്രിയാന്‍ ലൂണ എടുത്ത കിക്ക് പുറത്തേക്ക് പോയി. ആദ്യ പത്ത് മിനിറ്റില്‍ ഇരു ടീമില്‍ നിന്നും കാര്യമായ ഗോള്‍ ശ്രമങ്ങളൊന്നും ഉണ്ടായില്ല. അതിനുശേഷം രണ്ടാം പകുതിയില്‍ 49ാം മിനിറ്റില്‍ എനെസ് സിപോവിച്ച്‌ ഗോള്‍ നേടിയത്.

ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റ നിര വെല്ലുവിളി ആയിരുന്നെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം അവരെ പിടിച്ചു കെട്ടി. പോയിന്റ് പട്ടികയില്‍ 15 കളികളില്‍ നിന്ന് 26 പോയിന്റുമായി മൂന്നാം സ്ഥാനത്ത് കേരള എത്തി. എന്നാല്‍ ഈസ്റ്റ് ബംഗാള്‍ 17 കളിയില്‍ 10 പോയിന്റുമായി പത്താം സ്ഥാനത്താണ്.

Post a Comment

Previous Post Next Post
Paris
Paris