വെള്ളന്നൂർ : പച്ച വെള്ളത്തിലിട്ടാൽ അരി ചോറായി മാറുന്ന നെല്ലിനം (അഘോനി ബോറ) ഉൾപ്പെടെ വ്യത്യസ്തമായ നെല്ലിനങ്ങൾ വിളയിക്കുന്ന കർഷകൻ ചാത്തമംഗലം വെള്ളന്നൂർ സ്വദേശി സുനിൽ കുമാർ കരിക്കിനാരിയെ സേവാഭാരതി ആദരിച്ചു.
സേവാഭാരതിയുടെ ഉപഹാരം വൈ. പ്രസിഡൻ്റ് ചന്ദ്രികാദേവി ചേറ്റൂർ കൈമാറി. എൻ.കെ.രവീന്ദ്രനാഥ്, എം.കൃഷ്ണദാസ്, വിനോദ് കുമാർ, ഉമേഷ് കുമാർ, ശരത് പരമേശ്വരൻ എന്നിവർ സന്നിഹിതരായി.


Post a Comment