വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കെ.പി.എസ്.ടി.എ.


മുക്കം:വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന്
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസ്സിയേഷൻ (കെ.പി.എസ്.ടി.എ)
മുക്കം ഉപജില്ലാ സമ്മേളനം ആവിശ്യപ്പെട്ടു.




സമ്മേളനം കോൺഗ്രസ്‌ ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ട് എം .ടി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. 

സബ്ജില്ലാ പ്രസിഡന്റ് ജോളി ജോസഫ് അധ്യഷനായി.

കോൺഗ്രസ് മുക്കം മണ്ഡലം കമ്മറ്റി പ്രസിഡണ്ട് ടി.ടി. സുലൈമാൻ മുഖ്യപ്രഭാഷണം നടത്തി.

സബ് ജില്ലാ സെക്രട്ടറി ഷൺമുഖൻ കെ.ആർ. .
കെ.പി.എസ് ടി.എ. സംസ്ഥാന സമിതിയംഗങ്ങളായ പി.ജെ. ദേവസ്വ, ഷാജു പി കൃഷ്ണൻ ,റവന്യൂ ജില്ലാ വൈസ്പ്രസിഡണ്ടുമാരായ കൃഷ്ണമണി, സുധീർ കുമാർ യു.കെ., സബ് ജില്ലാ ട്രഷറർ ജോയ് ജോസഫ് ,അബ്ദുൾ മജീദ് കെ.വി,സിജു ,സിറിൽ ജോർജ്, സാദിഖലി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

സംഘടനയുടെ പുതിയ ഭാരവാഹികളായി  ജോളി ജോസഫ് (സബ്ജില്ല പ്രസിഡണ്ട്), ഷൺമുഖൻ കെ.ആർ.( സബ്ജില്ല സെക്രട്ടറി) ജോയ് ജോസഫ് (സബ്ജില്ല ട്രഷറർ) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post
Paris
Paris