പൂർവ്വ വിദ്യാർഥി സംഗമം നടത്തി


കൊടുവള്ളി: കൊടുവള്ളി ഗവ.ഹൈസ്കൂൾ 1996-97 വർഷ ബാച്ചിൽപഠിച്ച എസ്.എസ്.എൽ.സി വിദ്യാർഥികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. മുഴുവൽ വിദ്യാർഥികളെയും പങ്കെടുപ്പിച്ച് കുടുംബ സംഗമം നടത്തുവാൻ തീരുമാനിച്ചു. 




പൂർവ്വവിദ്യാർഥികൾ സമാഹരിച്ച വിവാഹ ധനസഹായം ചടങ്ങിൽ കൈമാറി.ഫൈസീർ കൊടുവള്ളി അധ്യക്ഷത വഹിച്ചു. സ്കൂൾപൂർവ്വ വിദ്യാർഥിയും, ഗാന രചയീതാവും മാധ്യമ പ്രവർത്തകനുമായ അഷ്റഫ് വാവാട് പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു.ഷറീന വായോളി, ഷമീർ, മൻസൂർ,നസ്ലിഓമശ്ശേരി, നുസ്റത്ത്, ബിനോയ് തുടങ്ങിയവർ സംസാരിച്ചു. കുൽസു പാലക്കുറ്റി സ്വാഗതവും ഷൈനി അരീക്കോട് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris